Monday, May 11, 2009

കാലഗണിതം 1.

ജീവന്മാർ തങ്ങൾക്കു പിറക്കാനുള്ള സ്ഥലവും സമയവും തിരഞ്ഞെടുക്കുന്നു! അഥവാ വ്യഷ്ടിബോധം തീർത്തുമില്ലാതാവുക എന്ന ലക്ഷ്യ(?,സംശയം?)ത്തിലേക്കെത്താൻ ഇനി വക്കേണ്ട ചുവടുകൾ, നേടേണ്ട അനുഭവപാഠങ്ങൾ, എന്തൊക്കെയാണോ അതിന്നു സഹായകമായ ഒരു സ്ഥലകാലബിന്ദുവിൽ ‘ജനി’ക്കുന്നു എന്ന അനുഭവമാകുന്നു.
അതോടെ “അത്യാവശ്യം“ ചില കാര്യങ്ങളൊഴിച്ചു മറ്റെല്ലാം ആ ജീവൻ മറക്കുന്നു.
എപ്പോൾ ‘മരിക്കും’? ആരു മരിക്കും? ശരീരത്തിലെ അതിഥി പോകും?
അതിന്റെ കണക്കുകൂട്ടൽ പ്രതീകാത്മകമായി അടുത്തപോസ്റ്റിൽ.
എല്ലാവർക്കും മനസ്സിലാകണം എന്നു ഉദ്ദേശിച്ചിട്ടില്ല.
അതെ, അതും പതിനാറിനു ശേഷം.

8 comments:

  1. Dear Chithragupthan,

    I do not delete your comment with the copy pasted article from my blog. Because I do not neglect the opinions of others , I like it or not.

    പ്രിയ ചിത്രഗുബ്തൻ,

    താങ്കൾ ഈയുള്ളവന്റെ ബ്ലോഗിൽ ഇട്ട കമന്റും ആർട്ടിക്കിളും കണ്ടു.എന്റെ ബ്ലോഗെഴുത്തുകളെ താങ്കൾ ശ്രദ്ധിച്ചു കാണും എന്നതിൽ സന്തോഷം. ആ ലേഖനം തീർച്ചയായൂം അവഗണിയ്ക്കാവുന്നതല്ല.ചർച്ച ചെയ്യപ്പെടേണ്ടതല്ലെന്നും അഭിപ്രായമില്ല.

    എന്റെ ബ്ലോഗിൽ വരുന്ന സഭ്യമായ ഒരു കമന്റും സധാരണ ഞാൻ ഡിലീറ്റു ചെയ്യാറില്ല; അവ എനിയ്ക്ക്‌ എത്ര യോജിയ്ക്കാൻ പറ്റാത്തതാണെങ്കിലും അതവിടെ കിടക്കും. അല്ലെങ്കിൽ പിന്നെ എന്ത്‌ അഭിപ്രായ സ്വാതന്ത്ര്യം?

    വ്യത്യസ്ഥമായ ആശയങ്ങളിലൂടെയുംഅഭിപ്രായങ്ങളിലൂടെയും ചർച്ചകളിലൂടെയും യഥാർഥ നന്മകൾ സ്വാംശീകരിയ്ക്കപ്പെട്ടു വരട്ടെ!

    ReplyDelete
  2. പ്രിയ ചിത്രഗുപ്തൻ,

    ഈയുള്ളവന്റെ ഒരു പോസ്റ്റിനിട്ട കമന്റു കണ്ടു. അതിനോടുള്ള പ്രതികരണമാണ് ഇത്‌. ഇവിടെ ഇതു ഉചിതമല്ലെങ്കിൽ താങ്കൾക്കു ഡിലീറ്റു ചെയ്യാമല്ലോ.

    താങ്കൾ തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റു വിരുദ്ധനാണെന്നു മനസ്സിലായി. അതിൽ ഞാൻ വിരോധപ്പെടേണ്ട കാര്യമില്ല. ഞാൻ എന്റെ അഭിപ്രായം എഴുതി. മാർക്സിസ്റ്റോ പിണറായിയോ ലാവ്ലിനോ എന്നതല്ല ഇവിടെ സൂചിപ്പിയ്ക്കുന്നതെന്നു പറഞ്ഞിരുന്നു. വിഷയം സി.പി.എമ്മുമായും പിണറായിയുമായും ബന്ധപ്പെട്ടതായതുകൊണ്ട് സത്യം പറഞ്ഞുകൂടെന്നില്ലല്ലോ. സി.പി.എമ്മിനും പിണറായിക്കും എതിരായി മാത്രമേ എഴുതാവൂ എന്നു നിയമം ഒന്നും ഇല്ലല്ലോ.

    പിന്നെ താങ്കൾ ഞാൻ കമ്മ്യൂണിസ്റ്റാണെന്നു ഊഹിച്ചത്; ഒരു കമ്മ്യൂണിസ്റ്റാകുന്നത് പപമാണെന്നു ഈയുള്ളവൻ വിശ്വസിയ്ക്കുന്നില്ല. കമ്മ്യൂണിസ്റ്റാകരുതെന്നോ കോൺഗ്രസ്സാകരുതെന്നോ നിയമങ്ങൾ പറയുന്നില്ലല്ലോ. അഭിപ്രാ‍യം വായിച്ച് ഞാൻ കമ്മ്യൂണിസ്റ്റാണെന്നു കണ്ടെത്തിയതിൽ കുറ്റം പറയുന്നില്ല. പക്ഷെ പേരു കണ്ട് മദനിയുടെ ആളെന്നു വിശേഷിപ്പിച്ചതിൽനിന്നും താങ്കൾ ഒരു വർഗ്ഗീയവാദിയാണെന്നു കൂടി ഞാൻ മനസ്സിലാക്കുന്നു. മുസ്ലീം നാമധാരികളെല്ലാം തീവ്രവാദികളാണെന്നു കരുതുന്ന മനോരോഗം ബാധിച്ച ചിലരുണ്ട്. അവരിൽ ഒരാളാണോ താങ്കൾ ? ആണെങ്കിലും ഞാൻ വിരോധപ്പെടേണ്ട കാര്യമില്ല.

    ഈയുള്ളവൻ പി.ഡി.പി. അല്ല. പക്ഷെ പി.ഡി.പി എൻ.ഡി.എഫിനെക്കാളും, ആർ.എസ്.എസിനെക്കാളും മോശമാണെന്ന ധാരണ ഇല്ല.മദനി ഇടതുപക്ഷത്തു നിന്നതിലേ കുഴപ്പമൂള്ളു.അല്ലേ? ബാബറിമസ്ജിത് തകർക്കുന്ന സമയത്തു പോലും അതിന്റെ തലപ്പത്തിരുന്ന രാമൻ പിള്ളയുംയും മറ്റും ജനപക്ഷമായി വന്ന് ഇടതുപക്ഷത്തെ പിന്താങ്ങിയതിൽ കുഴപ്പമില്ല. അല്ലെ? അവരും മദനിയുടെ പഴയ ഐ.എസ്.എസ് എന്നതുപോലെ പഴയ ആർ.എസ്.എസുകാർ തന്നെ. ( ജനപക്ഷവുമായി ഇടതുപക്ഷം കൂട്ടൂ ചേർന്നതിലും തെറ്റുണ്ടെന്ന് ഈയുള്ളവൻ കരുതുന്നില്ല. )

    യു.ഡി.എഫിന് എൻ.ഡി.എഫിന്റേയും ബി,ജെ.പി.യുടേയും പിന്തുണ ആകാം. അതിനെ എതിർക്കേണ്ട. അല്ലേ? ഇടതുപക്ഷത്തെ പ്രത്യേകിച്ച് സി.പി.എമ്മിനെ ആരും കൂട്ടു പിടിച്ചു പോകരുത്. ജസ്റ്റിസ് കൃഷ്ണയ്യർ ഇടതുപക്ഷത്തിന് അനുകൂലമായി പറഞ്ഞാൽ മോശം വ്യക്തി. തിരിച്ചായാൽ നീതിമാൻ. ഇതൊക്കെ പണ്ടേ ചിലരുടെ അസുഖങ്ങളാ. ചിത്രഗുപ്തനും അതു പകർന്നു കിട്ടിയെന്നേയുള്ളു.

    ഒരു കോടതിവിധിയുടെ മറപിടിച്ച് ജനാധിപത്യ ഭരണ കൂടങ്ങൾക്കെതിരെ ഗവർണ്ണർമാർ പ്രവർത്തിച്ചുകൊള്ളണമെന്നു ചിത്രഗുപ്തൻ പറയുന്നതിനെയും അംഗീകരിയ്ക്കുന്നില്ല. ഗവർണ്ണർ,രാഷ്ട്രപതി എന്നിവരുടെ പദവി, അധികാരം എന്നിവ സംബന്ധിച്ച് സ്കൂൾ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിൽ പറയുന്ന കാര്യങ്ങൾ മാത്രം വായിച്ചാലും ഇപ്പോൾ കേരള ഗവർണ്ണർ കൈക്കൊണ്ടതു തെറ്റായ നടപടിയെന്നു ഒരു കൊച്ചു കുട്ടിയ്ക്കുപോലും മനസ്സിലാകും. അന്ധമായ മാർക്സിസ്റ്റു വിരുദ്ധ ജ്വരമൊന്നുമില്ലെങ്കിൽ.

    ചിലർ ദേശാഭിമാനി മാത്രം വായിച്ച് വിഡ്ഢിത്തങ്ങൾ വിളമ്പും. ചിലരാകട്ടെ മനോരമയും മാതൃ ഭൂമിയും വായിച്ച് കാണാതെ പറയും. രണ്ടാ‍മത്തേതിൽ വരും ചിത്രഗുപ്തനും മറ്റും. ജനാധിപത്യ ഭരണത്തെ ഗവർണ്ണർ മറികടക്കുന്നത് ശരിയല്ലതന്നെ. അത് ഏതു രാഷ്ട്രീയ കക്ഷിയാണു ഭരിയ്ക്കുന്നതെങ്കിലും. ബാബറി മസ്ജിദു പൊളിച്ച സമയത്തു പോലും ആയതു തെറ്റാണെങ്കിലും സംസ്ഥാനമന്ത്രിസഭ പിരിച്ചു വിടപ്പെടുന്നതു ശരിയല്ലെന്നു വാദിച്ചവരിൽ കൃഷ്ണയ്യരും ഉണ്ടായിരുന്നു എന്നാണ് ഈയുള്ളവന്റെ ഓർമ്മ. അതിലും വലിയ സംഭവമൊന്നുമല്ലല്ലോ ഈ ലാവ്ലിൻ.

    സ്വന്തം പേരു വച്ചു രാഷ്ട്രീയം കൂടുതൽ എഴുതുന്ന ആളല്ല ഈയുള്ളവൻ. അതിനു വേറെ ബ്ലോഗൊക്കെയുണ്ട്. ഇവിടെ ഞാൻ പ്രകോപിതനായത് എന്റെ പേർ കണ്ടിട്ടു മദനിയെ വലിച്ചിഴച്ചതാണ്. ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഇത്തരം കമന്റുകൾ ഇനിയും സ്വാഗതം ചെയ്യുന്നു. ബ്ലോഗ് ഈയുള്ളവനു തോന്നുന്നത് എഴുതാനുള്ളതു മാത്രമല്ലല്ലോ. അപ്പോൾ ശരി. ചിത്രഗുപ്തൻ. വീണ്ടും കാണാം.

    ReplyDelete
  3. ഈ ഞാഞ്ഞൂലെന്നു വിശേഷിപ്പിച്ചത് ഈയുള്ളവനെതന്നെയാണോ? എങ്കിൽ ചിത്രഗുപ്താ, ഞങ്ങളൊക്കെ ഞാഞ്ഞൂലുകൾ തന്നെയാണേ! നിങ്ങളൊക്കെ വലിയവലിയ ബ്ലോഗാർമാർ! മറ്റുള്ളവർ എന്ത് എഴുതണമെന്ന് ഒന്ന് ആജ്ഞാപിച്ചാലും. ബ്ലോഗുകളിൽ ആന്റി- മാർക്സിസ്റ്റു പോസ്തുകളേ എഴുതാവൂ എന്നു ശഠിയ്ക്കുന്ന ഒത്തിരിപ്പേരുണ്ട്. എല്ലാവർക്കും ആശംസകൾ. ചിത്രഗുപ്തൻ തമ്പുരാൻ ഉൾപ്പെടെ.അതെന്റെ രാഷ്ട്രീയ ബ്ലോഗല്ലാത്തതുകൊണ്ട് കൂടുതലൊന്നും എഴുതുന്നില്ല.എങ്കിലും വല്ലപ്പോഴുമൊക്കെ വന്ന് ഇതുപോലെ കമന്റിട്ട് നമ്മെ അനുഗ്രഹിയ്ക്കണേ!

    ReplyDelete
  4. മനസ്സിലാവാൻ എഴുതിയതല്ലെന്ന് മനസ്സിലായി..

    ReplyDelete
  5. this man chitrhagupthan is pakka vargeeyavaadi . i had seen his stupid comments in somnay blogs

    ReplyDelete
  6. ഞാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കണ്ടതു കൊണ്ടു എഴുതുകയാണ്‍ .കമ്മ്യൂണിസ്റ്റു വിരുദ്ധമായിപ്പറഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ ഞാന്‍ സാമ്രാജ്യത്വ വാദിയാക്കപ്പെട്ടേക്കം . മദനി വിരുദ്ധമായിപ്പറഞ്ഞാല്‍ ചിലപ്പോല്‍ വര്‍ഗ്ഗീയവാദിയുമായേക്കാം.
    രണ്ടിലും ഖേദമില്ലാത്തതുകൊണ്ടു പറയട്ടെ. ആര്‍ . എസ്സ് . എസ്സ് . വര്‍ ഗ്ഗീയമാണെന്ന് അതിന്റെ ആശയങ്ങളോടു യോജിക്കാത്ത ആര്‍ ക്കും അഭിപ്രായപ്പെടാം . ഏന്നാല്‍ അപകടം അവിടെയല്ല. ആര്‍ . എസ്സ് . എസ്സിനോടൊപ്പം ഇന്നലെ മുളച്ച ഞാഞ്ഞൂല്‍ തീവ്രവാദ പ്രസ്ഥാനങ്ങളായ
    പി.ടി.പി യുടെയും എന്‍ ടി എഫി ന്റെയും പേരു പറയുമ്പോള്‍ സ്വാതന്ത്ര്യ സമര കാലം മുതല്‍ ആര്‍.എസ്സ്. എസ്സിനുള്ള പാരമ്പര്യവും ജനങ്ങള്‍ കൊടുക്കുന്ന
    അംഗീകാരവും അവര്‍ക്കു വെറുതേ ലഭിക്കുകയാണു ചെയ്യുന്നതു. സി പി എം ഒരു വര്‍ഗ്ഗീയപ്പാര്‍ട്ടിയല്ല.
    ഏന്നാല്‍ മതത്തിനതീതമായി സാധാരണക്കാര്‍ വളര്‍ത്തിയ പാര്‍ട്ടിയുടെ കൊടി പി.ടി.പിയുടെ കൊടിയോടൊപ്പം കെട്ടിയതു നിലനില്‍പ്പിനായുള്ള തരം താഴല്‍ മാത്രമാണു .പാര്‍ട്ടി സ് നേഹികള്‍ ഇതു മനസ്സിലാക്കിയാല്‍ സി പി എം കുറച്ചു കാലം കൂടി ഇങ്ങനെ നില നിര്‍ത്താം .

    ReplyDelete
  7. ആരാണെന്ന് മനസ്സിലായില്ല. ?

    ReplyDelete
  8. ഇനിയുമിനിയും നല്ല
    ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.

    അഭിനന്ദനം..

    ReplyDelete